Kodanchery
കോൺഗ്രസ്സ് സ്ഥാനാർഥി ദേശാടന പക്ഷി: വയനാട് ജില്ലാ വികസനമില്ലെന്ന് ബിജെപി
കോടഞ്ചേരി: വയനാടിനെ കോൺഗ്രസ്സ് ഒരു കുടുംബസ്വത്തായി കണ്ട് ഉപേക്ഷിക്കുകയാണെന്ന് ബിജെപി ഉത്തര മേഖല സെക്രട്ടറി എൻ. പി. രാമദാസ് ആരോപിച്ചു. വയനാടിലെ കോടഞ്ചേരിയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോഡി സർക്കാർ കഴിഞ്ഞ 10 വർഷത്തിൽ നടപ്പിലാക്കിയ പദ്ധതികളിൽ ഒന്നും വയനാട് മണ്ഡലത്തിൽ കൊണ്ടുവരാൻ കോൺഗ്രസ്സ് തയ്യാറായിട്ടില്ലെന്നും, മണ്ഡലത്തിന്റെ വികസനം ലക്ഷ്യമാക്കി എൻ. ഡി. എ സ്ഥാനാർഥി നവ്യ ഹരിദാസിനെ വിജയിപ്പിക്കണമെന്ന് രാമദാസ് അഭ്യർത്ഥിച്ചു. യോഗത്തിൽ പി.റ്റി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന കൗൺസിൽ അംഗം റ്റി. എ. നാരായണൻ, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സജീവ് ജോസഫ് എന്നിവർ പ്രസംഗിച്ചു. പി. ആർ. രാജേഷ് സ്വാഗതവും, ടി. ആർ. ശിവാനന്ദൻ നന്ദിയും പറഞ്ഞു.