Thiruvambady
ശിശുദിനത്തിൽ അങ്കണവാടി കുട്ടികൾക്കൊപ്പം ആഘോഷമാക്കി എൻഎസ്എസ് വളണ്ടിയേഴ്സ്
തിരുവമ്പാടി: ശിശുദിനത്തിൽ പങ്കാളിത്ത ഗ്രാമത്തിലെ അങ്കണവാടി കുട്ടികളെ സന്ദർശിച്ച് എൻഎസ്എസ് വോളണ്ടിയേഴ്സ്.
സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ എൻ എസ് എസ് യൂണിറ്റാണ് തിരുവമ്പാടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ചെപ്പിലംകോട് നാല് സെന്റ് പ്രദേശത്തെ അങ്കണവാടി സന്ദർശിച്ച് കുട്ടികളോടൊപ്പം ആടിയും പാടിയും സമയം ചിലവഴിച്ചത്.
കുട്ടികൾക്ക് ചിത്രരചന ബുക്കുകൾ സമ്മാനിച്ചു അവ വരയ്ക്കാൻ കുട്ടികളെ സഹായിച്ചു. പരിപാടിക്ക് എൻ എസ് എസ് ലീഡേഴ്‌സ് ജോൺ ജോസഫ് ഷാജി, ദിജ്വിവിക്ത,അജിൽ സി എസ്, ഷോബിത ഷൈൻ, മിസ്റ്റി ജോജൻ എന്നിവർ നേതൃത്വം നൽകി.