നാടൻ ക്രാഫ്റ്റ് ടീം അംഗങ്ങളെ ആദരിച്ച് എംഇഎസ് സ്കൂൾ കൈതപ്പൊയിൽ
കൈതപ്പൊയിൽ: കലാകാരന്മാരെ അംഗീകരിക്കുന്നതിൽ മാതൃകയായി എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ. സോഷ്യൽ മീഡിയയിലെ യുവതാരങ്ങളും നാടൻ ക്രാഫ്റ്റ് ടീം അംഗങ്ങളുമായ അമീൻ, ഷൈജൽ റഹ്‌മാൻ, ഷിബിൻ ലാൽ, മുഹമ്മദ് റാഷിദ്, നിഷാം എന്നിവരെയാണ് എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ ആദരിച്ചത്.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അലക്സ് തോമസ് ചെമ്പകശ്ശേരി കലാകാരന്മാരെ പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു. കൂടാതെ ആട്ടവും പാട്ടുമായി നാടൻ ക്രാഫ്റ്റ് ടീം നൽകിയ ദൃശ്യവിരുന്ന് കുട്ടികളെ ആവേശഭരിതരാക്കുകയും ചെയ്തു.
പരിപാടിക്ക് സ്കൂൾ മാനേജർ കെ എം ഡി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്കൂൾ വൈസ് ചെയർമാൻ ആർ കെ മൊയിതീൻ കോയ മുഖ്യ പ്രഭാഷണം നടത്തി. എ സി അബ്ദുൽ അസീസ്, കെ പി അബ്ദു റഹിമാൻ കുട്ടി, പി ജാഫർ, ടി. കെ സുബൈർ, യു കെ മുഹമ്മദ്, പി മൊയ്‌തു, എന്നിവർ പ്രസംഗിച്ചു സ്കൂൾ പ്രിൻസിപ്പൽ ജോസഫ് പുളിമൂട്ടിൽ സ്വാഗതവും, വൈസ് പ്രിൻസിപ്പൽ റിയാസ് നൂറാം തോട് നന്ദിയും പറഞ്ഞു.