Kodiyathur

ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മ ദിനത്തിനു പുതിയ ഭാഷ്യം നൽകി കൊടിയത്തൂർ സലഫി സ്കൂളിലെ കുട്ടികൾ

കൊടിയത്തൂർ: കൊടിയത്തൂർ സലഫി സ്കൂളിലെ കുട്ടികൾ ചാച്ചാജിയുടെ ഓർമ്മകൾക്ക് പുതിയ ഭാഷ്യം നൽകി. കുഞ്ഞുങ്ങളേയും പൂക്കളേയും ഏറെ സ്നേഹിച്ച, ചാച്ചാജി എന്ന പേരിൽ കുട്ടികൾ വിളിക്കപ്പെട്ട, ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മ ദിനത്തിൽ കുട്ടികളോടും സ്കൂളിനോടും ഏറെ വാൽസ്യം കാണിച്ച ചെറുവാടി ഹാജിയെ സന്ദർശിച്ചത് സ്കൂൾ കുട്ടികൾക്ക് പ്രശംസയായി.

പ്രായം ചെന്നവരെ സന്ദർശിക്കലും അംഗീകരിക്കലും അവരോട് വർത്തമാനം പറയലും കുശലാന്വേഷണം നടത്തലും സ്നേഹത്തിന്റെ പുതിയ ഭാഷയാണ് എന്ന് ഓർമിപ്പിച്ചു കൊണ്ടാണ് പ്രവാസി ഹാജി എന്നുകൂടി പേരുള്ള പുത്തലത്ത് കരിമ്പിലിക്കാടൻ മമ്മദ് കുട്ടി ഹാജിയെ (പ്രവാസി ഹാജിയാർ) കുട്ടികൾ സന്ദർശിച്ചത്.

Related Articles

Leave a Reply

Back to top button