Kodanchery

വയോജന-ഭിന്നശേഷി സഹായ ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ് കോടഞ്ചേരിയിൽ

കോടഞ്ചേരി: 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൃദ്ധരും ഭിന്നശേഷിക്കാരും പ്രയോജനപ്പെടുന്ന സഹായ ഉപകരണ വിതരണത്തിനായുള്ള മൂന്നാമത്തെ വൈദ്യക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ വിജയന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് ജമീലാ അസീസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, പഞ്ചായത്ത് മെമ്പർമാരായ റിയാനസ് സുബൈർ, ലീലാമ്മ കണ്ടത്തിൽ, സൂസൻ വർഗീസ്, ഷാജി മുട്ടത്ത്, റീന സാബു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ, വയോജന ക്ലബ് പ്രതിനിധി സി.സി ആൻഡ്രൂസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഭിന്നശേഷിക്കാരായ 33 ആളുകളും വയോജന വിഭാഗത്തിൽ 80 ആളുകളും ക്യാമ്പിൽ പങ്കെടുത്ത് പരിശോധനകൾ പൂർത്തീകരിച്ച് സഹായ ഉപകരണങ്ങൾക്ക് അർഹരായി. ക്യാമ്പിൽ ഡോക്ടർ സന്ദീപ് (ഓർത്തോ സ്പെഷ്യലിസ്റ്റ്), ഡോക്ടർ ദിവ്യ (ഇഎൻടി സ്പെഷ്യലിസ്റ്റ്), ഓഡിയോളജിസ്റ്റ് ഐശ്വര്യ ജോസഫ്, കെൽട്രോൺ അസിസ്റ്റൻറ് ഷഹബാസ്, വികലാംഗ ക്ഷേമ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ അജ്മൽ, ഐസിഡിഎസ് സൂപ്പർവൈസർ സബന പി, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഡോണ ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.

വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തി ഗുണഭോക്താക്കൾക്ക് വീൽ ചെയർ, വാക്കർ, ഹിയറിങ് എയ്ഡ് തുടങ്ങിയ ഉപകരണങ്ങൾ നൽകാനുള്ള ശ്രമമാണ് ഈ ക്യാമ്പിന്റെ ഭാഗമായുള്ളത്.

Related Articles

Leave a Reply

Back to top button