Thiruvambady

തിരുവമ്പാടി മേഖലയിൽ വൈദ്യുതി മുടങ്ങും: കെഎസ്ഇബി അറിയിപ്പ്

തിരുവമ്പാടി: ഇന്ന് (25/11/2024) തിരുവമ്പാടി സെക്ഷനിലെ വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും എന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

ടച്ചിംഗ് ജോലികൾ നടക്കുന്നതിനാൽ രാവിലെ 7 മണി മുതൽ 9 മണി വരെ:സെമിത്തേരി, തിരുവമ്പാടി ബസ്റ്റാൻ്റ്, ടൗൺ, ബീവറേജ്, സൂര്യ വസ്ത്രാലയം, ഹാരിസൺ, മാർടെക്സ്, 4 യു എസ് പ്ലാസ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും, രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ:പേപ്പിലാം കോട്,ബി പി പമ്പ്, അമ്പലപ്പാറ, വാലി ഹൈപ്പർമാർക്കറ്റ്, മിൽമുക്ക്, താഴെ തിരുവമ്പാടി, തോട്ടത്തിൻ കടവ് എന്നീ പ്രദേശങ്ങളിലും, ഉച്ചക്ക് 12 മണി മുതൽ വൈകിട്ട് 3 മണി വരെ:ഉല്ലാസ് നഗർ, മറിയപ്പുറം, കക്കുണ്ട്, കോക്കനട്ട് കോംപ്ലക്സ് എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും

മുതിയോട്ടുമ്മൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനാൽ വാപ്പാട്ട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്കമുണ്ടാകും.

എച് ടി ലൈൻ പണി നടക്കുന്നതിനാൽ നെല്ലാനിച്ചാലിൽ നിന്ന് പമ്പഴിഞ്ഞപാറയിലേക്ക് എച് ടി ലൈൻ വലിക്കുന്നതിനാൽ പമ്പഴിഞ്ഞപാറ മേഖലയിലും രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഇ സി എസ് സി ഒ എച് ജോലികൾ നടക്കുന്നതിനാൽ ഇരുമ്പകം ട്രാൻസ്ഫോർമർ പരിധിയിലും ഇരുമ്പകം-തുമ്പച്ചാൽ റോഡിലുമുള്ള മേഖലയിൽ രാവിലെ 8:30 മുതൽ ഉച്ചക്ക് 12 മണി വരെയാണ് വൈദ്യുതി മുടങ്ങുക .

എൽ ടി ലൈൻ സ്പേസർ ജോലികൾ നടക്കുന്നതിനാൽ മുളങ്കടവ് ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ 8:30 മുതൽ വൈകിട്ട് 3 മണി വരെ വൈദ്യുതി മുടക്കം അനുഭവപ്പെടും

Related Articles

Leave a Reply

Back to top button