Thiruvambady

കൂമ്പാറയുടെ സ്നേഹകരങ്ങൾക്ക് അഭിവാദ്യങ്ങൾ: വൈകാരിക കുറിപ്പുമായി തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ്

തിരുവമ്പാടി :കഴിഞ്ഞ ദിവസം കൂമ്പാറയിൽ പിക്കപ് വാൻ മറിഞ് അപകടം സംഭവിച്ചപ്പോൾ കൂടെ നിന്ന നാട്ടുകാർക്കും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്കും നന്ദി അറിയിച്ച് തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ്.

കൂമ്പാറയുടെ സ്നേഹകരങ്ങൾക്ക് അഭിവാദ്യങ്ങൾ എന്ന തലകെട്ടോടെ തന്റെ ഫേസ്ബുക് പേജിലൂടെയാണ് എം എൽ എ നന്ദി അറിയിച്ചത്.

“ഇന്നലെ കൂമ്പാറയിൽ കക്കാടംപോയിലിൽ നിന്നും വന്ന പിക്കപ്പ് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വിവരം അറിഞ്ഞപ്പോൾ തന്നെ 108 ആംബുലൻസ്, ഫയർഫോഴ്സ് , പോലീസ് തുടങ്ങിയവരെ വിവരം അറിയിച്ചിരുന്നു.എന്നാൽ ഇവരെല്ലാം എത്തുന്നതിന് മുമ്പ് കൂമ്പാറയിലെത്തിയ പ്രിയപ്പെട്ടവർ മുഴുവൻ പേരെയും കിട്ടിയ വാഹനങ്ങളിൽ ആശുപത്രികളിൽ എത്തിച്ചിരുന്നു.വളരെ വേഗത്തിലുള്ള ഈ പ്രവർത്തനത്തിലൂടെ കാഷ്വാലിറ്റി കുറയ്ക്കാൻ കഴിഞ്ഞു. അപകടത്തിൽ പെട്ടവരുടെ ഫോണുകൾ , പണം എന്നിവ കൃത്യമായി കണ്ടെത്തി നൽകാനും നാട്ടുകാർക്ക് കഴിഞ്ഞു . എന്തെങ്കിലും അപകടം ഉണ്ടായാൽ അതിവേഗത്തിൽ ക്രിയാത്മകമായി പ്രവർത്തിക്കുന്ന കേരള സമൂഹത്തിൻ്റെ പരിശ്ചേദമാണ് ഇന്നലെ കൂമ്പാറയിൽ ദൃശ്യമായത്.മറ്റു വിവേചനങ്ങളെ കുറിച്ച് ചിന്തിക്കാൻ പോലും അനുവദിക്കാതെ എല്ലാവരും ഒന്നാണ് എന്ന ആശയം നെഞ്ചേറ്റി സ്നേഹത്തിൻ്റെ കരങ്ങൾ നീട്ടിയ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ എന്റെ നാടിന്റെ നന്മക്ക് നന്ദി “

എന്ന വൈകാരികമായൊരു കുറിപ്പാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്ക് വെച്ചത്.

Related Articles

Leave a Reply

Back to top button