Thiruvambady
അന്തരിച്ച സീനിയർ പോലീസ് ഓഫീസർ പെരികിലത്തിൽ ഷാജി മാത്യൂവിൻ്റെ സംസ്കാരം ഇന്ന്
തിരുവമ്പാടി : പുല്ലുരാംപാറ, പള്ളിപ്പടിയിൽ വോളിബോൾ കളിയ്ക്കു ശേഷം ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച കോഴിക്കോട് സിറ്റി കൺട്രോൾ റൂമിലെ സീനിയർ സി പി ഒ പുല്ലുരാംപാറ പെരികിലത്തിൽ പരേതനായ മാത്യുവിന്റെ മകൻ ഷാജി (48)യുടെ സംസ്കാരം ഇന്ന്.
ഔദ്യോഗിക ബഹുമതികളോടെ രാവിലെ 11 മണിയ്ക്ക് പുല്ലുരാംപാറ സെന്റ്.ജോസഫ്സ് പള്ളിയിൽ വി വെച്ചാണ് നടക്കുക.
മാതാവ്: മറിയക്കുട്ടി നാരങ്ങാതോട് തറപ്പേൽ കുടുംബാംഗം.ഭാര്യ: നൈസിൽ ജോർജ് മഞ്ഞുമല പുളിക്കൽ കുടുംബാംഗം (ഇസ്രായേൽ).മക്കൾ:
അലൻ്റ്, ആൻലിയ.(പുല്ലുരാംപാറ സെന്റ്.ജോസഫ്സ് യു.പി സ്കൂൾ വിദ്യാർത്ഥികൾ).സഹോദരങ്ങൾ : വിൽസൺ, ബെന്നി (പോസ്റ്റ്മാൻ – പുല്ലുരാംപാറ),ഷൈല (ഇറ്റലി), ജോൺസൺ, മിനി വെള്ളപ്ലാക്കൽ (മരഞ്ചാട്ടി).