Kodanchery

കൂടത്തായ് സെൻറ് ജോസഫ്സ് എൽ.പി. സ്കൂളിൽ “പഞ്ചായത്തിനെ അറിയാം” പരിപാടി സംഘടിപ്പിച്ചു

കോടഞ്ചേരി :പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കൂടത്തായ് സെൻറ് ജോസഫ്സ് എൽ. പി. സ്കൂളിൽ “പഞ്ചായത്തിനെ അറിയാം” എന്ന പേരിൽ കുട്ടികൾക്കായി അവബോധന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികൾ പൊതു സ്ഥാപനങ്ങളും വിനോദസഞ്ചാര കേന്ദ്രമായ തുഷാരഗിരിയും സന്ദർശിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി കുട്ടികൾക്ക് പഞ്ചായത്തിലെ വിവിധ സേവനങ്ങളെക്കുറിച്ച് വിശദമായി വിശദീകരിച്ചു. കൂടാതെ, സബ് ഇൻസ്പെക്ടർ സന്ദീപിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലൂടെ ലഭ്യമായ സേവനങ്ങളും പാലിക്കേണ്ട നിയമങ്ങളും വിശദീകരിച്ചു.

തുടർന്ന്, തുഷാരഗിരിയിലെ മനോഹര കാഴ്ചകൾ കുട്ടികൾക്ക് ആസ്വദിക്കാനും അവസരം ലഭിച്ചു. സ്വന്തം ഗ്രാമത്തിന്റെ ഭൗതിക സൗകര്യങ്ങളും വിനോദസഞ്ചാരമേഖലയും നന്നായി അറിയുവാൻ ഈ യാത്ര കുട്ടികൾക്ക് ഏറെ സഹായകമായി.

പ്രധാനധ്യാപിക ഡെയ്സിലി മാത്യുവിന്റെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും പരിപാടിക്ക് നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button