Mukkam
മുക്കം മണാശ്ശേരി മേച്ചേരി ശിവക്ഷേത്രത്തിൽ അഖണ്ഡനാമജപ യജ്ഞവും പുഷ്പാഞ്ജലിയും നടത്തി

മുക്കം: മണാശ്ശേരി മേച്ചേരി ശിവക്ഷേത്രത്തിൽ അഖണ്ഡനാമജപ യജ്ഞവും അഖണ്ഡ പുഷ്പാഞ്ജലിയും നടന്നു. തന്ത്രി കിഴക്കുംപാട്ട് വാസുദേവൻ നമ്പൂതിരിപ്പാട്, മേൽശാന്തി മുതുവന ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി, പി.ടി. രാമദാസ് ഗുരുസ്വാമി, എസ്.കെ. വിജയൻ എന്നിവരുടെ കാർമികത്വത്തിൽ ചടങ്ങുകൾ നടന്നു.
ക്ഷേത്രം പ്രസിഡന്റ് ഹരി കീരിപ്പൊയിൽ, വൈസ് പ്രസിഡന്റ് മണി തോട്ടത്തിൽ, സെക്രട്ടറി രാജൻ പാലക്കുന്നത്ത്, ജോ. സെക്രട്ടറി സി.കെ. വിജീഷ്, ട്രഷറർ ജയപ്രകാശ് കണിയാറക്കൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.