Kodanchery

കണ്ണോത്ത് കക്കൂസ് മാലിന്യ തള്ളിയ രണ്ടുപേരെ കൂടി കോടഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു

കോടഞ്ചേരി: കണ്ണോത്ത് കക്കൂസ് മാലിന്യം തള്ളിയ കേസിൽ രണ്ടുപേരെ കൂടി കോടഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശികളായ താഴെക്കോട് പി. അക്ബർഷാ (29)യും ആലിപ്പറമ്പ് പുത്തിരിപറമ്പിൽ മുഹമ്മദ്‌ ഫായിസ് (28)യുമാണ് പിടിയിലായത്.

കഴിഞ്ഞമാസം 10-ന് പുലർച്ചെ കണ്ണോത്ത് കളപ്പുറത്ത് കപ്യാരു മലയിൽ അഗസ്റ്റിന്റെ റബ്ബർ തോട്ടത്തിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തോടു ബന്ധപ്പെട്ടാണ് അറസ്റ്റ്. മാലിന്യം തള്ളാനുപയോഗിച്ച ടാങ്കർ ലോറിയും അതിന്റെ ഡ്രൈവറായ ചെറുപ്പുളശ്ശേരി നിസാർ അഹമ്മദിനെയും കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

Related Articles

Leave a Reply

Back to top button