കൊടിയത്തൂർ മേഖല സുരക്ഷാ പെയിൻ & പാലിയേറ്റീവ് വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കമായി

കൊടിയത്തൂർ : കൊടിയത്തൂർ മേഖല സുരക്ഷാ പെയിൻ & പാലിയേറ്റീവ് മൂന്നാം വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കമായി. ചുള്ളിക്കാപറമ്പ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കൺവെൻഷനിൽ കോഴിക്കോട് ജില്ല സുരക്ഷ വൈസ് ചെയർപേഴ്സൺ ശ്രീമതി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖല ചെയർമാൻ ഷബീർ ചെറുവാടി അധ്യക്ഷനായി. കോഴിക്കോട് ജില്ലയിൽ 6000 രോഗികൾക്ക് മികച്ച പരിചരണം സുരക്ഷ പാലിയേറ്റീവ് നൽകി വരുന്നുണ്ടെന്നും യുവതലമുറ കൂടുതലായി പരിചരണ രംഗത്തേക്ക് കടന്നു വരേണ്ടതുണ്ടെന്നും എംഎൽഎ സൂചിപ്പിച്ചു.
സുരക്ഷാ ജില്ലാ കൺവീനർ പി. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ സന്നാഫ് പാലക്കണ്ടി, കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ് ബാബു, സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി, ഉണ്ണിക്കോയ എം.കെ,ഗുലാം ഹുസൈൻ കൊളക്കാടൻ, അബ്ദുസ്സലാം മാസ്റ്റർ കണ്ണഞ്ചേരി, സെറീന ഗോതമ്പ് റോഡ്,സാബിറ തറമ്മൽ എന്നിവർ സംസാരിച്ചു. മേഖല കൺവീനർ എൻ. രവീന്ദ്രകുമാർ സ്വാഗതവും സ്വാഗതസംഘം കൺവീനർ കെ. പി ചന്ദ്രൻ നന്ദിയും പറഞ്ഞു.