Thiruvambady
പതിനാറാമത് അഖില കേരള ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് വടംവലി മാമാങ്കം ശനിയാഴ്ച തിരുവമ്പാടിയിൽ

തിരുവമ്പാടി : ഗാലക്സി തിരുവമ്പാടി അണിയിച്ചൊരുക്കുന്ന പതിനാറാമത് അഖില കേരള ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് വടംവലി മാമാങ്കം തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കും. രണ്ട് കാറ്റഗറി ആയിട്ടാണ് മത്സരങ്ങൾ.
കാറ്റഗറി ഒന്ന് 450 kg, ഒന്നാം സമ്മാനം 50,000 രൂപയും പോത്തുകുട്ടനും രണ്ടാം സമ്മാനം 35,000 രൂപയും മുട്ടനാടും മൂന്നാം സമ്മാനം 25000 രൂപയും നാലാം സമ്മാനം 15,000 രൂപയും തുടർന്ന് പതിനാറാം സ്ഥാനം വരെ ക്യാഷ് പ്രൈസുകൾ.
കാറ്റഗറി രണ്ടിൽ ഹെവി വെയ്റ്റ് പോരാട്ടങ്ങൾ നടക്കുന്നതാണ്.