Mukkam

ദക്ഷിണ പൂർവമേഖലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കം

മുക്കം : അഖിലേന്ത്യാ അന്തസ്സർവകലാശാല ദക്ഷിണ പൂർവ മേഖല പുരുഷവിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പ് പൂൾ ഡി മത്സരങ്ങൾക്ക് എം.എ.എം.ഒ. ബി.ബി.എം. സ്പോട്ട്‌ലാൻഡ് ടർഫിൽ ആവേശകരമായ തുടക്കം. വെള്ളിയാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.എം.ഒ. പ്രസിഡന്റ് വി. മരക്കാർ ഹാജി അധ്യക്ഷനായി.

ഖത്തറിലെ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാൻ മുഖ്യാതിഥിയായി. മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു, ബിജുന മോഹനൻ, വി. അബ്ദുള്ളക്കോയ ഹാജി, വി. മോയി ഹാജി, വി. അബ്ദു റഹിമാൻ, വി. ഹസൻ ഹാജി, റസാഖ് കൊടിയത്തൂർ, ഡോ. അജ്മൽ മുഈൻ, വി. അഷ്‌റഫ്‌, മിലാൻ ബിജു, ബഷീർ തട്ടാഞ്ചേരി എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് അണ്ടർ 13 എ.സി. മിലാൻ-കേരള സെവൻ സ്പോർട്സ് കുന്ദമംഗലം സൗഹൃദ മത്സരം നടന്നു.

ശനിയാഴ്ച രാവിലെ ഏഴിന്‌ മത്സരം ആരംഭിക്കും. തമിഴ്നാട് കേന്ദ്ര സർവകലാശാല- തക്ഷശില സർവകലാശാല തമിഴ്നാട്, അമൃത വിശ്വാവിദ്യാപീഠം – കൃഷ്ണ ദേവരായ സർവകലാശാല ആന്ധ്രപ്രദേശ്, കൃഷ്ണാ സർവകലാശാല ആന്ധ്രപ്രദേശ് – എൻ.ഐ.ടി. കാലിക്കറ്റ്, അണ്ണാ യൂണിവേഴ്സിറ്റി തമിഴ്നാട് – ജവാഹർലാൽ നെഹ്‌റു സാങ്കേതിക സർവകലാശാല, ആന്ധ്രപ്രദേശ്, കലാ സലിംഗം സർവകലാശാല തമിഴ്നാട്-കേരള ആരോഗ്യ സർവകലാശാല തമ്മിലാണ് ശനിയാഴ്ചത്തെ മത്സരങ്ങൾ. വൈകീട്ട് ആറര വരെയാണ് മത്സരങ്ങൾ. 24 വരെ നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്നായി 22 ടീമുകൾ ഈ പൂളിൽ ഏറ്റുമുട്ടും.

Related Articles

Leave a Reply

Back to top button