Kodanchery
ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റ് ക്രിസ്തുമസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു യൂണിറ്റ് ഡയറക്ടർ ഫാ. സിജോ പന്തപ്പിള്ളി അധ്യക്ഷം വഹിച്ച മീറ്റിംഗ് ഫാ. റിനോ ഉദ്ഘാടനം ചെയ്ത് ക്രിസ്തുമസ് സന്ദേശം നൽകി.
മതസൗഹാർദ്ദത്തോടുകൂടി ഏകോതര സഹോദരങ്ങളെ പോലെ ജീവിക്കണമെന്ന് ഉദ്ബോധിപ്പിച്ചു വ്യത്യസ്തമാർന്ന കലാപരിപാടികൾ ആഘോഷത്തിന് മികവേകി മേഖലാ കോഡിനേറ്റർ ലിസി റെജി, യൂണിറ്റ് പ്രസിഡണ്ട് പിസി ചാക്കോ, സെക്രട്ടറി റോഷിനി എന്നിവർ ആശംസകൾ അർപ്പിച്ചു.
സി ഓ ഗ്രേസികുട്ടി വർഗീസ് സ്വാഗതവും വി ഡി ജോസഫ് നന്ദിയും അർപ്പിച്ചു. യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ ആഘോഷ പരിപാടിക്ക് നേതൃത്വം നൽകി. 175 അംഗങ്ങൾ പങ്കെടുത്ത ആഘോഷ പരിപാടി സ്നേഹവിരുന്നിനോടെ അവസാനിച്ചു.