Thiruvambady
വൈദ്യുതലൈനിൽത്തട്ടി ബൈക്ക് യാത്രികന് ഷോക്കേറ്റു
തിരുവമ്പാടി : പൊട്ടിവീണ വൈദ്യുതലൈനിൽത്തട്ടി ബൈക്ക് യാത്രികന് ഷോക്കേറ്റു. കോടഞ്ചേരി സ്വദേശി സാബു സക്കറിയയെ തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം തമ്പലമണ്ണയിലാണ് അപകടം.
മുക്കത്തെ ജൂവലറി ജീവനക്കാരനായ സാബു സക്കറിയ ജോലികഴിഞ്ഞ് ഭാര്യയോടൊപ്പം വീട്ടിലേക്കു പോകവേ ലൈൻ ബൈക്കിനു മുകളിൽത്തട്ടിയാണ് അപകടം. കൈയ്ക്കാണ് ഷോക്കേറ്റത്. സാബുവിനെ ഡിസ്ചാർജ് ചെയ്തു. തടികയറ്റിവന്ന ലോറിയിൽത്തട്ടി ലൈൻ മുറിഞ്ഞതാണെന്നും വിവരം ലഭിച്ച ഉടൻതന്നെ നന്നാക്കിയിട്ടുണ്ടെന്നും കെ.എസ്.ഇ.ബി. തിരുവമ്പാടി സെക്‌ഷൻ എൻജിനീയർ പി.എം. ഷുഹൈബ് അറിയിച്ചു.