Kodanchery
കേരള അഡ്വഞ്ചർ ട്രോഫി ഓഫ് റോഡ് റേസിങ് ചാമ്പ്യൻഷിപ്പ്: വിധുനും രഞ്ജിത്തും ചാമ്പ്യന്മാർ
കോടഞ്ചേരി : കാണികളിൽ ആവേശമുയർത്തിയ ഓഫ് റോഡ് റേസിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നായി 140-ഓളംപേർ പങ്കെടുത്ത മത്സരത്തിൽ ഓപ്പൺ വിഭാഗത്തിൽ മലപ്പുറം സ്വദേശികളായ എ. വിധുനും എം. രഞ്ജിത്തും ചാമ്പ്യന്മാരായി. കോടഞ്ചേരി നിരന്നപാറ കൈനടി പ്ലാന്റേഷൻസിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ മോട്ടോർ സ്പോർട്സ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു ചാമ്പ്യൻഷിപ്പ്.
വിജയികൾക്ക് മോട്ടോർ സ്പോർട്സ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് സുജീഷ് കോലോത്തൊടിയും വൈസ് പ്രസിഡന്റ് ബിനു പപ്പുവും ചേർന്ന് ട്രോഫികൾ സമ്മാനിച്ചു.