Kodanchery
കോടഞ്ചേരി ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
കോടഞ്ചേരി:താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ ആശാകിരണം പ്രൊജക്റ്റിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ വനിതകൾക്കായി ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
വാർഡ് മെമ്പർ വനജ വിജയൻ ഉദ്ഘാടനം ചെയ്തു. ജിവിഎസ് സെക്രട്ടറി ആലീസ് തോമസ് അധ്യക്ഷത വഹിച്ചു.
കോടഞ്ചേരി ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ജിജോ മേലാട്ട് മുഖ്യപ്രഭാഷണം നടത്തി.
ഏരിയ കോർഡിനേറ്റർ ഷീജ ടോബി, ലില്ലി സേവ്യർ, പ്രോഗ്രാം കോർഡിനേറ്റർ ജോയി കെസി, പ്രൊജക്റ്റ് ഓഫീസർ സിദ്ധാർഥ് എസ് നാഥ് എന്നിവർ സംസാരിച്ചു. റോണി ഗിൽബർട്ട്, വിപിൻ വാസുദേവൻ എ, ധന്യ എം എന്നിവർ ക്ലാസുകൾ നയിച്ചു.