Thiruvambady

ഗുരുദേവവിഗ്രഹ പ്രതിഷ്ഠയും മന്ദിരസമർപ്പണവും

തിരുവമ്പാടി : എസ്.എൻ.ഡി.പി. യോഗം തിരുവമ്പാടി യൂണിറ്റിലെ കണ്ണപ്പൻകുണ്ട് ശാഖാ യോഗത്തിന്റെ പുതുതായിനിർമിച്ച മന്ദിരത്തിന്റെ ഗുരുദേവവിഗ്രഹ പ്രതിഷഠ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽനിന്നും ഒട്ടേറെ വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശിവഗിരി മഠത്തിലെ സന്യാസി ദൃശ്യനാരായണ സ്വാമിയുടെ കാർമികത്വത്തിലാണ് പ്രതിഷ്ഠനടന്നത്.

ക്ഷേത്രം ശാന്തി രജീഷ് ശാന്തി നേതൃത്വംനൽകി. തുടർന്നുനടന്ന സാംസ്കാരികസമ്മേളനം യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ ഉദ്ഘാടനംചെയ്തു. രജിത സാജി അധ്യക്ഷയായി. ഗുരുമന്ദിര സമർപ്പണം യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടൻ നിർവഹിച്ചു. സിബി, ആനാവൂർ മുകുന്ദൻ, ബീന തങ്കച്ചൻ, പി.എ. ശ്രീധരൻ, സലീല ഗോപിനാഥ്, കെ.എ. രവി, റെനീഷ് വി. റാം, സുകുമാരൻ, ഉഷകുമാരി, വാസു കാഞ്ഞിരവയലിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button