Kodanchery
വന്യജീവി ആക്രമണം: പന്തംകൊളുത്തി സമരവുമായി കത്തോലിക്കാ കോൺഗ്രസ്

കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിലെ വിവിധപ്രദേശങ്ങളിൽ പുലിയുടെസാന്നിധ്യം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വനംവകുപ്പ് കാര്യമായ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധസംഘടനകളെ സംഘടിപ്പിച്ചുകൊണ്ട് പന്തംകൊളുത്തി പ്രകടനം നടത്തി.
പ്രതിഷേധയോഗം കോടഞ്ചേരി കത്തോലിക്കാ കോൺഗ്രസ് ഫൊറോന ഡയറക്ടർ ഫാ. കുര്യാക്കോസ് ഐക്കുളംബിൽ ഉദ്ഘാടനംചെയ്തു. താമരശ്ശേരി രൂപത കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ, യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠത്തിൽ, അസിസ്റ്റന്റ് വികാരി ഫാ. ജിയോ കടുകൻമാക്കിൽ, ജസ്റ്റിൻ തറപ്പേൽ എന്നിവർ സംസാരിച്ചു.