Kodanchery
പുലിക്കയം പുഴയോരത്ത് ഫലവൃക്ഷത്തൈകൾ നട്ടു

കോടഞ്ചേരി : പുലിക്കയം പുഴയോരത്ത് തിരുവമ്പാടി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സന്തോഷ് ശ്രീധർ വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി തിരുവമ്പാടി റോട്ടറി പ്രസിഡന്റ് അഡ്വ. ജനിൽ ജോൺ, സെക്രട്ടറി റോഷൻ മാത്യു, ജി.ജി.ആർ എ.ജെ തോമസ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, ചാൾസ് തയ്യിൽ, വാസുദേവൻ ഞാറ്റുകാലായിൽ, റോസമ്മ കയത്തുങ്കൽ, സൂസൻ കേഴപ്ലാക്കൽ റോട്ടറി മെമ്പർമാർ എന്നിവർ പങ്കെടുത്തു.