വോളിബോൾ ടൂർണമെൻറ് നടത്തി

മുക്കം : മുക്കം ഫെസ്റ്റിന്‍റെ ഭാഗമായി മുത്തേരി വോളിബോൾ അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വോളിബോൾ ടൂർണമെൻറ്് ആവേശമായി. മുക്കം പുതിയ സ്റ്റാൻഡ് പരിസരത്ത് പ്രത്യേകംതയ്യാറാക്കിയ മൈതാനത്ത് നടന്ന ടൂർണമെൻറ്് കേരള വോളിബോൾ ടീമംഗം ഒ. ആരാധ്യ ഉദ്ഘാടനംചെയ്തു. ജോണി ഇടശ്ശേരി അധ്യക്ഷനായി. അഭിലാഷ് കുഞ്ഞൻ സ്മാരക ട്രോഫിക്കായി സംഘടിപ്പിച്ച ടൂർണമെന്റിന്റെ ഫൈനലിൽ ശക്തി ഫിസിക്കൽ എജുക്കേഷൻ മുത്തേരിയെ തോൽപ്പിച്ച് മെല്ലോബോട്ടിക്ക് മേലാമ്പ്ര ബ്രദേഴ്സ് ഓമശ്ശേരി ജേതാക്കളായി.
ശക്തി ഫിസിക്കൽ എജുക്കേഷൻ ഡെയ്ഞ്ചർ ബോയ്സ് ചെന്നൈ താരങ്ങളെയും മെല്ലോബോട്ടിക്ക് മേലാമ്പ്ര ബ്രദേഴ്സ് കസ്റ്റംസ്, റെയിൽവേ താരങ്ങളെയും കളത്തിലിറക്കിയാണ് കളിച്ചത്. വിജയികൾക്ക് നഗരസഭാ ചെയർമാൻ പി.ടി. ബാബു, യുവജനക്ഷേമബോർഡ് അംഗം ദിപു പ്രേംനാഥ് എന്നിവർ ട്രോഫി വിതരണംചെയ്തു. ലിൻറോ ജോസഫ് എം.എൽ.എ., ടി. വിശ്വനാഥൻ, വി.കെ. വിനോദ്, കെ.ടി. ഷെരീഫ്, ബാബു വെള്ളാരംകുന്ന്, നാസർ കൊളായി, ജലീൽ കൂടരഞ്ഞി, രാജേഷ് വെള്ളാരംകുന്ന്, ടി.പി. രാജീവ്, പ്രശോഭ് കുമാർ, എം.കെ. പ്രജീഷ്, ബക്കർ കളർബലൂൺ, നളേശൻ, എ.പി. ജാഫർ ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു.