Kodiyathur

സെൽഫ് ഡിഫൻസ്; കൗമാരക്കാർക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

കൊടിയത്തൂർ: കൗമാരക്കാർക്കെതിരെ അതിക്രമങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ അവരെ സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ജന ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ കൗമാര പ്രായക്കാരായ കുട്ടികൾക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

സെൽഫ് ഡിഫൻസ് എന്നപേരിൽ കൊടിയത്തൂർ ജി.എം.യു.പി സ്കൂളിലാണ് ക്ലാസ്നടന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു പൊലുക്കുന്ന് അധ്യക്ഷനായി. എ.എസ്.ഐ വി ബിന്ദു, കെ.ജി ജിജോ തുടങ്ങിയവർ ക്ലാസെടുത്തു. ആയിഷ ചേലപുറത്ത്, മറിയം കുട്ടിഹസൻ, ടി.കെ അബൂബക്കർ, വി ഷംലൂലത്ത്, കെ.ജി സീനത്ത്, ഇ.കെ അബ്ദുസലാം ഐസിഡിഎസ് സൂപ്പർവൈസർ പി.കെ ലിസ, കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ റസീന, ഷക്കീല തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button