Thiruvambady

പെട്രോളിയം വില വർദ്ധനവിൽ അടുപ്പ് കൂട്ടി ചായ ഉണ്ടാക്കി; തിരുവമ്പാടി യൂത്ത് കോൺഗ്രസ് പ്രതിക്ഷേധം

തിരുവമ്പാടി: പെട്രോളിനും ഡിസലിനും പാചകവാതകത്തിനും അനിയന്ത്രിതമായ വിലവർദ്ധനവിന് കൂട്ടുനിൽക്കുന്ന കേന്ദ്ര സർക്കാരിന്റെയും അധിക നികുതി ഒഴിവാക്കാൻ തയ്യാറാവാത്ത കേരളാ സർക്കാരിന്റെയും ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി അടുപ്പ് കൂട്ടി ചായ ഉണ്ടാക്കി നാട്ടുകാർക്ക് വിതരണം ചെയ്തു. ഇന്ത്യൻ യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സായാഹ്നത്തിൽ ഗിറ്റാറിസ്റ്റ് ജോഷി ചെറിയാൻ നേതൃത്വം നൽകിയ സമര ഗാനങ്ങളുടെ ഗിറ്റാർ സോളോയോട് കൂടിയ കൂടിയിരുത്തവും തുടർന്ന് പൊതു സമ്മേളനവും നടത്തി.

തിരുവമ്പാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് യു സി അജ്മ്മലിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം ഡി സി സി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ബോസ് ജേക്കബ്, മുഹമ്മദ് വട്ടപ്പറമ്പിൽ, ടി ജെ കുര്യാച്ചൻ, ഹനീഫ ആച്ചപ്പറമ്പിൽ, മുഹമ്മദ് ദിശാൽ, സഹീർ എരഞ്ഞോണ, ബിജു എണ്ണാർമണ്ണിൽ, രാമചന്ദ്രൻ കരിമ്പിൽ, ജിതിൻ പല്ലാട്ട്, അർജുൻ ബോസ്, മനു കളത്തൂർ, അമൽ നെടുങ്കല്ലേൽ, രതീഷ് ആൻ്റണി, ലിബിൻ അമ്പാട്ട്, അൻവർ തയ്യിൽ, ആൻ മരിയ മാത്യു, സുബിൻ തയ്യിൽ, അനാമിക ബിജു, അഖില വേലായുധൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button