Kodiyathur
കടലും കാഴ്ചകളുമായി കിടപ്പുരോഗികൾക്ക് ഒരു സന്തോഷദിനം

കൊടിയത്തൂർ : കിടപ്പുരോഗികൾക്ക് പുറംലോകം കാണാനും സങ്കടങ്ങൾ മറക്കാനും ഒരുദിവസം അവസരമൊരുക്കി കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷൻ ഉല്ലാസയാത്ര സംഘടിപ്പിച്ചു. നാല്പതോളം രോഗികളുമായി കോഴിക്കോട് മിൽമ ഡെയറി പ്ലാൻറ്, പ്ലാനറ്റേറിയം കാഴ്ചകളും ബേപ്പൂരിൽ ബോട്ടുയാത്രയും ബീച്ചിൽ അസ്തമയവും കണ്ട് സന്തോഷാനുഭവം ഏറ്റുവാങ്ങി അവർ മടങ്ങി.
യാത്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ഫ്ലാഗ്ഓഫ് ചെയ്തു.
നിസാർ കൊളായി, എം.ടി. അക്ബർ, കെ.പി. അബ്ദുറഹ്മാൻ, അജ്മൽ പാഴൂർ, ആരിഫ് ചെറുവാടി, പി.പി. സിദ്ധീഖ്, ടി.ടി. അബ്ദുറഹ്മാൻ, വി.പി. അബൂബക്കർ, എം.എം. ശിഹാബ്, ടി.കെ. ലത്തീഫ്, സിസ്റ്റർ സി.ടി. സലീജ, ബീന, ഒ.പി. സുഹറ, കെ.ടി. സുബൈദ, ഇ. മൈമൂന തുടങ്ങിയവർ നേതൃത്വംനൽകി.