Nellipoyil

വാട്ടർ പ്യൂരിഫയർ കൈമാറി

നെല്ലിപ്പൊയിൽ: റോട്ടറി മിസ്റ്റി മെഡോസ് തിരുവമ്പാടി , നെല്ലിപ്പൊയിൽ വിമല യു.പി. സ്കൂളിന്വാട്ടർ പ്യൂരിഫയർ നൽകി.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ.സന്തോഷ് ശ്രീധർ വാട്ടർ പ്യൂരിഫയർ സ്കൂൾ അധികൃതർക്ക് കൈമാറി.

മിസ്റ്റി മെഡോസ് പ്രസിഡൻ്റ് പി.ടി. ഹാരിസിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ് മിസ്ട്രസ് ആൻസി തോമസ്
സിസ്റ്റർ അൽഫോൻസ , അനുപമ ജോസഫ്, ജസ്ന ജോണി, ഡോ. സുധ സന്തോഷ്,റോട്ടറി മിസ്റ്റി മെഡോസ് സെക്രട്ടറി ഡോ. ബെസ്റ്റി ജോസ്,എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ.എൻ. എസ്. സന്തോഷ്, ക്ലബ്ബ് അംഗങ്ങളായഷാജി ഫിലിപ്പ്, റെജി മത്തായി, സജിത്ത് ജോസ്, എൽദോസ് ബേസിൽ, സനീഷ് സൈമൺ, മെൽബിൻ അഗസ്റ്റിൻ, പിടിഎ പ്രസിഡന്റ് ബിജു കാട്ടേക്കുടി , ജിൽസൺ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button