Kodanchery
വാട്ടർ പ്യൂരിഫയർ നൽകി

കോടഞ്ചേരി: കണ്ണോത്ത് എസ് ഡി കോൺവെൻറ് സിസ്റ്റേഴ്സ് നടത്തുന്ന സിയോൻ അഗതി മന്ദിരത്തിൽ കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്കൂൾ 1994 ബാച്ച് വിദ്യാർത്ഥികൾ ഈങ്ങാപ്പുഴ ജാസ് വാട്ടർ കൺസൾട്ടൻസിയുമായി സഹകരിച്ച് വാട്ടർ പൂരിഫയർ നൽകി.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ മദർ സുപ്പീരിയർ സിസ്റ്റർ ഡീന വാട്ടർ പ്യൂരിഫയർ ഏറ്റുവാങ്ങി.
നോബിൾ കുര്യാക്കോസ്, ടിറ്റോ മാത്യു, അജിസൺ തോമസ്, ജോസഫ് കോച്ചേരി,ജോസ്റ്റിൻ എ.ജെ എന്നിവർ പ്രസംഗിച്ചു.
നമ്മൾ കുടിക്കുന്ന വെള്ളത്തിന്റെ ശുദ്ധതയെക്കുറിച്ചും, വീടുകളിൽ വാട്ടർ പ്യൂരിഫയർ വെക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വാട്ടർ കൺസൾട്ടന്റ് ആയ ജിൽസൺ ജോയ് ചടങ്ങിൽ വിവരിച്ചു.