Kodanchery

വയോജനങ്ങൾക്കും ഭിന്നശേഷിക്കാരും സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദം ശിശു സൗഹൃദവും ആക്കുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപ വകയിരുത്തി വീൽ ചെയർ,വാക്കർ, തെറാപ്പി മാറ്റ്, തെറാപ്പി ബോൾ, കൊസ് മെറ്റിക്ക് ഗ്ലൗസ്, പീടിയാട്രിക്ക് വീൽ ചെയർ എന്നിവ ഡോക്ടർമാരുടെ പരിശോധനാ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അർഹരായ 35 ഗുണഭോക്താക്കൾക്ക് നൽകുന്ന സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് ജമീല അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, റിയാനസ് സുബൈർ, വനജ വിജയൻ,ബിന്ദു ജോർജ്, വസുദേവൻ ഞാറ്റുകലായിൽ , റോസമ്മ തോമസ്, ചിന്നാ അശോകൻ, സിസിലി ജേക്കബ്, ലീലാമ്മ കണ്ടത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ, ഐസിഡിഎസ് സൂപ്പർവൈസർ സബന പി, കമ്മ്യൂണിറ്റി വിമൺ കൗൺസിലർ ഡോണാ ഫ്രാൻസിസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button