Kodanchery
തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ വാഹനാപകടം

കോടഞ്ചേരി: തുഷാരിഗിരി ചിപ്പിലിത്തോട് റോഡിൽ വട്ടച്ചിറ അങ്ങാടിക്കടുത്തുള്ള വളവിൽ നിയന്ത്രണം വിട്ട കാർ റോഡ് സൈഡിലെ ലോഹ സംരക്ഷണ വേലിയിൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കർണാടക സ്വദേശികളുടെ വാഹനമാണ് രാവിലെ അപകടത്തിൽപ്പെട്ടത്.
കുത്തനെ ഇറക്കുവും കൊടും വളവും ഉള്ള ഈ ഭാഗത്ത് ഇപ്പോൾ അപകടം പതിവാണ്. എങ്കിലും ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തത് തുഷാരഗിരിയിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഈ ഭാഗത്ത് അപകട സൂചന ബോർഡ് സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രദേശവാസികളും പറയുന്നത്.