Kodanchery

കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കരിദിനവും കോടഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് അങ്കണവാടി& ക്രഷ് വർക്കേഴ്സ് യൂണിയൻ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

കോടഞ്ചേരി:അങ്കണവാടി ജീവനക്കാർക്ക് സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നൽകി സ്ഥിര ജീവനക്കാരായി നിയമിക്കണമെന്ന ഗുജറാത്ത്‌ ഹൈക്കോടതിയുടെ വിധിക്ക് അപ്പീൽ നൽകുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ അങ്കണവാടി & ക്രഷ് വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി യുടെ നേതൃത്വത്തിൽ കോടഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ കരിദിനാചരണവും മാർച്ച് ധർണ്ണയും ഉദ്ഘാടനം ചെയ്തു.

ഐ.എൻ ടി.യു.സി ജില്ലാ ഓർഗനൈസ് സെക്രട്ടറി കെ.എം പൗലോസ് അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി,
അങ്കണവാടി & ക്രഷ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി ലൈല വി എ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ് ചാലിൽ, ഐ.എൻ.ടി.യു.സി ഓട്ടോ ടാക്സി റീജണൽ പ്രസിഡന്റ് ബിജു ഓത്തിക്കൽ,അങ്കണവാടി വർക്കർമാരായ റിയാനസ് സുബൈർ, ജി നിഷ , വിജി സെബാസ്റ്റ്യൻ, സോളി ദേവസ്യ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button