MukkamThiruvambady

മുക്കം മേഖലയിൽ മികച്ചനേട്ടം

മുക്കം : എസ്എസ്എൽസി പരീക്ഷയിൽ മലയോരമേഖലയിലെ സ്കൂളുകൾക്ക് മികച്ച നേട്ടം. മുക്കം മുസ്‌ലിം ഓർഫനേജ് ഗേൾസ്, ബോയ്സ്, മുക്കം ഹയർ സെക്കൻഡറി, ചേന്ദമംഗലൂർ ഹയർ സെക്കൻഡറി എന്നീ സ്കൂളുകൾ നൂറുശതമാനം വിജയംനേടി.

പരീക്ഷയെഴുതിയ 321 കുട്ടികളും വിജയിച്ചതോടൊപ്പം 35 ശതമാനം (112 പേർ) കുട്ടികൾ ഫുൾ എ പ്ലസ് നേടിയത് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിന് ഇരട്ടിമധുരമായി.നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 21 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. പരീക്ഷയെഴുതിയ 295 പേരിൽ 294 പേരും വിജയിച്ചു.

Related Articles

Leave a Reply

Back to top button