Puthuppady
ചുരത്തിലെ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു

പുതുപ്പാടി:താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിനു താഴെ വീഴാറായ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മരം മുറിച്ച സ്ഥലത്ത് വെൺവെ ആയിട്ടാണ് ഇപ്പോൾ കടന്ന് പോകുന്നത്. വാഹനത്തിരക്ക് കുറവായത് കാരണം വലിയ ഗതാഗത തടസ്സങ്ങളൊന്നും നേരിടുന്നില്ല.
ഫയർഫോഴ്സ്,ഫോറസ്റ്റ്, പോലീസ്,വില്ലേജ് അധികാരികൾ,ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചുമാറ്റിയത്