Thiruvambady

തിരുവമ്പാടി കലാ സാംസ്കാരിക വേദിയുടെ ഗൃഹ സംഗീത സദസ്സിന്റെയും പഠന-ചർച്ചാ പരമ്പരയുടെയും ഉദ്ഘാടനം നിർവഹിച്ചു

തിരുവമ്പാടി : തിരുവമ്പാടി കലാ സാംസ്കാരിക വേദിയുടെ സാഹിത്യ – സാംസ്കാരിക പഠനചർച്ചാ പരമ്പരയുടെയും ഗൃഹ സംഗീത സദസ്സിന്റെയും ഉദ്ഘാടനം തിരുവമ്പാടിയിൽ ഡോ. ബെസ്റ്റി ജോസ് മൂക്കിലക്കാട്ടിന്റെ ഭവനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് പ്രശസ്ത നാടക നടൻ കെ.പി.എ.സി വിൽസൺ നിർവഹിച്ചു.

ജോർജ്ജ് കാവാലം മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ‘കലാ സാംസ്കാരിക സംഘടനകളുടെ കാലിക പ്രസക്തി’ എന്ന വിഷയത്തിൽ കെ.ഡി. തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഡോക്ടർ ബെസ്റ്റി ജോസ്, രാജു കയത്തിങ്കൽ, പി.കെ. രാജൻ, അജു എമ്മാനുവൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.ലീന ബെസ്റ്റിയുടെ നേതൃത്വത്തിൽ നടത്തിയ സംഗീത സദസ്സിൽ രഞ്ജിത്ത് കൂടത്തായി, ശശി കെ.കെ, രഘു എസ്മ , ഗോപാലൻ കുട്ടി, കുട്ടൻ അമ്പലപ്പാറ, വേണു ദാസ്, സാജു കൂടരഞ്ഞി, ഷമീർ, അനിൽ, സുനിൽ കാവുങ്കൽ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. തുടർന്ന് രാമൻകുട്ടി നൃത്താവതരണവും നടത്തി.

Related Articles

Leave a Reply

Back to top button