Kodanchery
വാർഷിക ജനറൽ ബോഡി നടത്തി

കോടഞ്ചേരി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണോത്ത് യൂണിറ്റിന്റെ വാർഷിക ജനറൽബോഡി നടത്തി.
യൂണിറ്റ് പ്രസിഡന്റ് ജിഷോ അബ്രാഹത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗം മണ്ഡലം പ്രസിഡണ്ട് പി.പ്രേമൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ രാജ്യത്ത് നടന്ന ഭീകരാക്രമണത്തിലും വിമാന അപകടത്തിലും വയനാട് ദുരന്തത്തിലും മരണപ്പെട്ട ആളുകൾക്ക് അനുശോചനം രേഖപ്പെടുത്തി. യൂണിറ്റ് സെക്രട്ടറി പത്രോസ് എം എം സ്വാഗതം ആശംസിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജിൽസ് പെരിഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ബിനു സി.എം, പൈലി കുടിയാൻ മലയിൽ,സണ്ണി പാണക്കാട്ടിൽ, എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറർ ജോസുകുട്ടി സി. വി നന്ദി രേഖപ്പെടുത്തി.