മിൽക്ക് ഇൻസെന്റീവ് കാലിത്തീറ്റ സബ്‌സിഡി പദ്ധതികളുടെ ഉദ്ഘാടനവും ക്ഷീരമൈത്രി കർഷക സമ്പർക്ക പരിപാടിയും നടത്തി

കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ മിൽക്ക് ഇൻസെന്റീവ് കാലിത്തീറ്റ സബ്‌സിഡി പദ്ധതികളുടെ ഉദ്ഘാടനവും ക്ഷീരമൈത്രി കർഷക സമ്പർക്ക പരിപാടിയും കേരള സർക്കാരിന്റെ ട്യൂമല്യൻ പ്ലഡ്ജ് പരിപാടിയും കോടഞ്ചേരി ക്ഷീരോൽപാദന സംഘത്തിന്റെ ഹാളിൽ വച്ച് നടന്നു.
പഞ്ചായത്തിന്റെ മിൽക്ക് ഇൻസെന്റീവ്, കാലീത്തിറ്റ പദ്ധതികളുടെടെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.കർഷക സമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസ്സിസ് നിർവഹിച്ചു.പങ്കെടുത്ത എല്ലാ കർഷകർക്കും വാർഡ് മെമ്പർ ലിസി ചാക്കോച്ചൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോടഞ്ചേരി ക്ഷീര സംഘം പ്രസിഡണ്ട് സേവിയർ കിഴക്കേക്കുന്നേൽ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് മുഖ്യ അതിഥിയായിരുന്നു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി ക്ഷീര കർഷകരുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണം ചെയ്തു.
വാർഡ് മെമ്പർമാരായാ വാസുദേവൻ ഞാറ്റുകാലായിൽ, ബിന്ദു ജോർജ് നെല്ലിപ്പൊയിൽ ക്ഷീര സംഘം പ്രസിഡണ്ട് ജെയിംസ് കിഴക്കുംകര, പൂളവള്ളി ക്ഷീര സംഘം പ്രസിഡണ്ട് ബേബി തോമസ് വളയത്തിൽ, കണ്ണോത്ത് ക്ഷീര സംഘം പ്രസിഡണ്ട് ആന്ത്രയോസ് സി. ജെ മൈക്കാവ് സംഘം പ്രസിഡണ്ട് ബെന്നി ജേക്കബ്, നിർമ്മല ജോസ് തെങ്ങനാൽ എന്നിവർ പ്രസംഗിച്ചു, ക്ഷീരവികസന ഓഫീസർ റെജിമോൾ ജോർജ്, കോടഞ്ചേരി സി എച്ച് സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോബി ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു.