Mukkam

നടപ്പാതയിലെ അനധികൃത ഇരിപ്പിടങ്ങൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നതായി പരാതി

മുക്കം : കോടികൾ ചെലവഴിച്ച് നവീകരിച്ച മണാശ്ശേരി-പുൽപ്പറമ്പ് ചുള്ളിക്കാപറമ്പ് റോഡിലെ നടപ്പാതകളിലെ ‘താത്കാലിക അനധികൃത ഇരിപ്പിടങ്ങൾ’ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നതായി പരാതി. പുൽപ്പറമ്പ് അങ്ങാടിക്കുസമീപമാണ് റോഡിന്റെ ഇരുവശങ്ങളിലുമായി കവുങ്ങുകൾകൊണ്ട് ഇരിപ്പിടങ്ങൾ നിർമിച്ചിരിക്കുന്നത്.

കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച നടപ്പാതയിലാണ് ഇരിപ്പിടങ്ങൾ നിർമിച്ചിരിക്കുന്നത്. ഈഭാഗങ്ങളിലെത്തുമ്പോൾ കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ഇരിപ്പിടങ്ങളിൽ ഇരിക്കുന്നവരോട് സംസാരിക്കാൻ ഇരുചക്രവാഹനങ്ങളിൽ ഉൾപ്പെടെ സഞ്ചരിക്കുന്നവർ വാഹനം സൈഡാക്കിനിർത്തുന്നതും അപകടാവസ്ഥ സൃഷ്ട‌ിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ആധുനികരീതിയിൽ നവീകരിച്ച റോഡിലൂടെ കരിപ്പൂർ വിമാനത്താവളത്തിലേക്കും മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ അതിവേഗത്തിൽപോകുന്നത് പതിവാണ്. നിലവിൽ മൂന്ന് ഇരിപ്പിടങ്ങളാണ് ഇത്തരത്തിൽ റോഡരികിൽ നിർമിച്ചിരിക്കുന്നത്. തിരക്കേറിയ റോഡിലെ ഇരിപ്പിടങ്ങൾ നീക്കംചെയ്യാൻ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Leave a Reply

Back to top button