Kodiyathur

അമീബിക് മസ്തിഷ്കജ്വരം: എൻഎസ്എസ് വളണ്ടിയർമാർ ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തി

കൊടിയത്തൂർ: അമീബിക് മസ്തിഷ്കജ്വര ഭീഷണിയുടെ പശ്ചാത്തലത്തിൽ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുമായി സഹകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. വളണ്ടിയർമാർ പൊതുജനങ്ങളെ രോഗത്തെക്കുറിച്ച് ബോധവൽക്കരിക്കുകയും സ്കൂൾ അവധിക്കാലത്ത് വിദ്യാർത്ഥികൾ ജലാശയങ്ങളിലും, സ്വിമ്മിംഗ് പൂളുകളിലും ഇറങ്ങുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ബോധവൽക്കരിച്ചു.

സ്കൂൾ പരിസരത്തെ പൊതുജല സ്രോതസ്സുകളിലും, കിണറുകളിലും വളണ്ടിയർമാർ ആരോഗ്യ പ്രവർത്തകർക്ക് ഒപ്പം ക്ലോറിനേഷൻ നടത്തി. വീടുകളിൽ ക്ലോറിൻ സുരക്ഷിതമായി ഉപയോഗിക്കുന്ന രീതിയെക്കുറിച്ച് ആരോഗ്യ പ്രവർത്തകരുടെ സഹകരണത്തോടെ മാർഗ്ഗനിർദ്ദേശം നൽകി.“സുരക്ഷിത ജലവും ശുചിത്വ ജീവിതവും മാത്രമാണ് അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെയുള കരുത്തുറ്റ പ്രതിരോധം എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജു പി കെ അഭിപ്രായപ്പെട്ടു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി സലീം, ആരോഗ്യ പ്രവർത്തകരായ അമൃത കെ, ഫാത്തിമ നുജൈസ, ഐഷ കുട്ടി, ശ്രുതി പി, വളണ്ടിയർമാരായ അബ്ദുൽ ഹാദി, റസ്‌ല കെ, മുഹമ്മദ് യാസീൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button