Kodiyathur
കൊടിയത്തൂർ ടൗൺ എംഎസ്എഫ് കമ്മിറ്റി സ്നേഹാദരം സംഘടിപ്പിച്ചു

കൊടിയത്തൂർ : കൊടിയത്തൂർ ടൗൺ എംഎസ്എഫ് കമ്മിറ്റി സ്നേഹാദരം സംഘടിപ്പിച്ചു. എസ്എസ്എൽസി, ഹയർ സെക്കൻഡറി മുതലായ പരീക്ഷകളിലെ ഉന്നത വിജയികളെ ആദരിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വിപിഎ ജലീൽ ഉദ്ഘാടനം ചെയ്തു.
പി.പി. മുഹമ്മദ് ഷബീൽ അധ്യക്ഷനായി. കെ.പി. അബ്ദുറഹ്മാൻ, ടി.ടി.അബ്ദുറഹ്മാൻ, ഇ. മോയിൻ , ഇ.എ. ജബ്ബാർ, സിദാൻ അസ്‌ലം , നാജിം റഹ്മാൻ ,കെ.യാസീൻ, പി.സി.മുബഷിർ , സി.ടി. സാക്കി , ഇ.കെ.മായിൻ , അബ്ദുസ്സമദ് കണ്ണാട്ടിൽ, കാരാട്ട് ഉസ്സൈൻ , പി.പി.ഫൈസൽ എന്നിവർ സംസാരിച്ചു.






