സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

തിരുവമ്പാടി: സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലിസ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ പുല്ലൂരാമ്പാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയും , ലിസ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സെന്ററും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പുല്ലൂരാമ്പാറ സെന്റ് ജോസഫ് സ് ഹൈസ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ ഗൈനക്കോളജി വിഭാഗം, അസ്ഥിരോഗ വിഭാഗം,ജനറൽ മെഡിസിൻ വിഭാഗം എന്നിവയിൽ നിരവധി രോഗികൾ പങ്കെടുത്തു.
ലിസ ഹാസ്പിറ്റൽ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.കെ പി അബ്ദുൾ റഷീദ് ക്യാമ്പിന് നേതൃത്വം നൽകി.ശസ്ത്രക്രിയയും തുടർ ചികിത്സയും ആവശ്യമുള്ളവർക്ക് ലിസ ഹാസ് പിറ്റലിൽ ഡിസ്കൗണ്ട് നിരക്കിൽ ചികിത്സയും ലഭ്യമാക്കും
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിസ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്റ്റർ ഡോ.പി എം മത്തായി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം മേഴ്സി പുളിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. നെഹ്റു മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റ് ടി ജെ സണ്ണി സ്വാഗതവും ലിസ പാലിയേറ്റീവ് കെയർ സെന്റർ പ്രസിഡന്റ് കെ സി മാത്യു കൊച്ചുകൈപ്പേൽ നന്ദിയും പറഞ്ഞു. ഡോ.കെ പി അബ്ദുൾ റഷീദ്, ഡോ.എം കെ രാജേന്ദ്രൻ, ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ജോളി ഉണ്ണ്യേപ്പിള്ളിൽ ,നെഹ്റു മെമ്മോറിയൽ ലൈബ്രറി സെക്രട്ടറി ടി ടി തോമസ്, ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ജോസ് മാത്യൂ,ലിസഹോസ്പിറ്റൽ മാനേജർ അനുസ്മിത സിറിയക്, നേഴ്സിങ് സൂപ്രണ്ട് ഷൈനി ജോസഫ് ,അയോണ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.







