Kodanchery

അവകാശ സംരക്ഷണയാത്രയ്ക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി

കോടഞ്ചേരി : കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ ഈ മാസം 13ന് കാസർഗോഡിൽ നിന്ന് ആരംഭിച്ച അവകാശ സംരക്ഷണ യാത്ര ഇന്ന് ഉച്ചയ്ക്ക് കോടഞ്ചേരി അങ്ങാടിയിൽ വമ്പിച്ച സ്വീകരണം നൽകി. കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത പ്രസിഡണ്ട് ഡോ. ചാക്കോ കാളംപറമ്പിൽ അധ്യക്ഷത വഹിച്ച യോഗം കോടഞ്ചേരി ഫൊറോന ചർച്ച് അസിസ്റ്റന്റ് വികാരി ഫാ.ജിയോ കടുകൻമാക്കൽ ഉദ്ഘാടനം ചെയ്തു.

താമരശ്ശേരി രൂപത കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. സബിൻ തൂമുള്ളിൽ സമുദായം നേരിടുന്ന വിവിധ വിഷയങ്ങ ളെപ്പറ്റി സംസാരിച്ചു. ജാഥാ ക്യാപ്റ്റനും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റുമായ പ്രൊഫസർ രാജീവ് കൊച്ചുപറമ്പിൽ കത്തോലിക്കാ കോൺഗ്രസിന്റെ ഈ യാത്രയുടെ വിവിധ ഉദ്ദേശങ്ങൾ ലക്ഷ്യം പ്രാപിക്കുന്നത് വരെ ഒറ്റക്കെട്ടായി മുന്നോട്ടു പോകുവാൻ സമൂഹത്തോട് ആഹ്വാനം ചെയ്തു. ജെ ബി കോശി കമ്മീഷനും, വന്യമൃഗ ശല്യവും, ഭരണഘടന സ്വാതന്ത്ര്യവും, ന്യൂനപക്ഷ അവകാശങ്ങളും വിശദമായി അവതരിപ്പിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി ജോസുകുട്ടി ഒഴുകിയിൽ, ഇടുക്കി രൂപത പ്രസിഡണ്ട് ജോർജ് കോയിക്കൽ, ഗ്ലോബൽ വൈസ് പ്രസിഡണ്ട് രാജേഷ് ജോൺ,ബെന്നി ആന്റണി ജോസഫ് ആല വേലിൽ, ഷാജു കരിമഠത്തിൽ, ബാബു വടക്കേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button