Kodiyathur
മികച്ച കർഷകരെ ആദരിച്ചു

കൊടിയത്തൂർ : കർഷക കോൺഗ്രസ് കൊടിയത്തൂർ മണ്ഡലം പൊതുയോഗം സംഘടിപ്പിച്ചു. മികച്ച കർഷകരെയും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും പൊതുയോഗത്തിൽ ആദരിച്ചു. തോട്ടുമുക്കം പള്ളിത്താഴ അങ്ങാടിയിൽ നടന്ന പരിപാടി കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്്മാജൂഷ് മാത്യു ഉദ്ഘാടനംചെയ്തു . കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്് വിനോദ് ചെങ്ങളംതകിടിയിൽ അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി സി.ജെ. ആൻറണി, ബ്ലോക്ക് പ്രസിഡൻറ്് സിറാജുദ്ദീൻ, മണ്ഡലം പ്രസിഡൻറ്് സുജ ടോം, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ദിവ്യാ ഷിബു, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്് രമേശ് തോണിച്ചാൽ, കുര്യൻ മുണ്ടൻപ്ലാക്കൽ, ബാബു പൊലുകുന്നത്ത്, കെ.ജി. ഷിജിമോൻ, പ്രണോയി മാത്യു എന്നിവർ സംസാരിച്ചു. ഗാനമേളയും അരങ്ങേറി.







