Mukkam

മുക്കം നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണത്തിന് തുടക്കമായി

മുക്കം: മുക്കം നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന പാതയോരം ശുചീകരിച്ചു. അഗസ്ത്യൻമുഴിയിൽ നഗരസഭാ പാർക്ക് നിർമിക്കാൻ ഉദ്ദേശിക്കുന്ന ബ്രിട്ടീഷ് പാലവും പരിസര പ്രദേശങ്ങളുമാണ് ശുചീകരണം നടത്തിയത്. ശുചീകരണ യജ്‌ഞം നഗരസഭാ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു.

കൗൺസിലർ ജോഷില സന്തോഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ അബ്ദുൾ ഗഫൂർ, അശ്വതി സനോജ്, ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ശുചീകരണ പ്രവർത്തിയിൽ ഡോൺ ബോസ്കോ കോളേജ് എൻ.എസ്.എസ് വൊളന്റിയർമാരും മുക്കം അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ്, നാട്ടുകൂട്ടം അഗസ്ത്യൻമുഴി, നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാർ, ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button