Karassery
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയാവശ്യപ്പെട്ട് പ്രകടനം നടത്തി

കാരശ്ശേരി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിക്കോട് പ്രതിഷേധ പ്രകടനം നടത്തി. കോലംകത്തിക്കുകയും ചെയ്തു.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഇ. അരുൺ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് എക്സിക്യുട്ടീവ് അംഗം അഖിൽ കണ്ണാംപറമ്പിൽ, പി.കെ. സജിത്ത്, എ.പി. രതീഷ്, പ്രവീൺലാൽ, മുഹമ്മദ് ആഷിഖ്, പി.കെ. ശരത്, ശ്രീതു, ഹാഷ്മി നിയാസ്, രക്നീഷ്, സച്ചിൻ, പ്രണവ് എന്നിവർ പങ്കെടുത്തു.







