Mukkam

കാരശ്ശേരി ബാങ്കിൽ ഡയറക്ടർമാർ ജനറൽ മാനേജരെ ഉപരോധിച്ചു

മുക്കം : കാരശ്ശേരി സഹകരണബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം വന്നതിനുപിന്നാലെ ജനറൽ മാനേജരെ ഉപരോധിച്ച് ഡയറക്ടർമാർ. തങ്ങൾ ഒപ്പിട്ട മിനിറ്റ്‌സ്‌ ബുക്കിന്റെ പകർപ്പ് തരണമെന്നാവശ്യപ്പെട്ടാണ് ഡയറക്ടർമാർ ജനറൽ മാനേജരെ ഉപരോധിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ആരംഭിച്ച ഉപരോധം ഏഴുമണിയോടെയാണ് അവസാനിച്ചത്. ബാങ്ക് അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് മുക്കം പോലീസ് ഡയറക്ടർമാരെ അറസ്റ്റുചെയ്ത് നീക്കി. ബാങ്കിൽ പുതുതായി 829 പേർക്ക് എ ക്ലാസ് അംഗത്വം നൽകിയത് ഡയറക്ടർ ബോർഡ് തീരുമാനപ്രകാരമാണെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടർമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. അത്തരമൊരു അജൻഡ ഡയറക്ടർ ബോർഡ് യോഗത്തിൽ വന്നിട്ടില്ലെന്നും മിനിറ്റ്‌സ്‌ രേഖ വ്യാജമായി തയ്യാറാക്കിയതാണെന്നും അവർ പറഞ്ഞു.

Related Articles

Leave a Reply

Back to top button