Kodanchery

രജിസ്റ്റർ ഓഫീസ് ജീവനക്കാരിക്ക് തെരുവ് നായയുടെ കടിയേറ്റു

കോടഞ്ചേരി: കോടഞ്ചേരി സബ് രജിസ്റ്റർ ഓഫീസ് ജീവനക്കാരിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് ജോലി കഴിഞ്ഞ് ഫുട്പാത്തിലൂടെ നടന്നു പോകുമ്പോൾ കോടഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിനുതാഴെ ഫുട്പാത്തിൽ വെച്ച് തെരുവുനായ ചാടി വീഴുകയും കാലിൽ കടിച്ചു വലിയ മുറിവേൽപ്പിൽക്കുകയും ചെയ്തു. ഉടൻ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും പ്രഥമ ശുശ്രൂഷക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കോടഞ്ചേരിയിലെ മത്സ്യ മാംസ്യ കടകളെ ചുറ്റി പറ്റി കഴിയുന്ന തെരുവുനായകൾ പൊതുജനങ്ങൾക്കും, കുട്ടികൾ അടക്കം വിവിധ സ്കൂളുകളിലേക്ക് വന്നു പോകുന്ന വിദ്യാർത്ഥികൾക്കും ഭയവും ഭീഷണിയുമായി തെരവുനായകൾ ബസ്സ്റ്റാൻഡിലും ടൗണിലും, സ്കൂളുകളുടെ സമീപത്തും ചുറ്റി തിരിയുന്നു. തെരുവുനായ ശല്യത്തിന് എത്രയും വേഗം ശാശ്വത പരിഹാരത്തിന് ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.

Related Articles

Leave a Reply

Back to top button