Kodiyathur
എൽഡിഎഫ് കൊടിയത്തൂർ പഞ്ചായത്ത് റാലി സംഘടിപ്പിച്ചു

കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി കൊടിയത്തൂർ പഞ്ചായത്ത് റാലി സംഘടിപ്പിച്ചു. പ്രവർത്തകർ മുത്തുക്കുടകളും വർണചിത്രങ്ങളുമായി വാർഡുകളിൽനിന്നെത്തി പന്നിക്കോട് കേന്ദ്രീകരിച്ച് ശക്തിപ്രകടനമായി ടൗണിൽചുറ്റി പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടിൽ സംഗമിച്ചു.
പൊതുയോഗം സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനംചെയ്തു. വി.കെ. അബൂബക്കർ അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി. വിശ്വനാഥൻ, എൽഡിഎഫ് നേതാക്കളായ കെ. ഷാജികുമാർ, റസാഖ് കൊടിയത്തൂർ, ജിമ്മി ജോർജ്, മുഹമ്മദ് പുളിക്കൽ, ബിനോയ് ടി. ലൂക്കോസ്, എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ജോണി ഇടശ്ശേരി, ഇ. അരുൺ എന്നിവർ സംസാരിച്ചു.
ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലെയും ബ്ലോക്ക് ഡിവിഷനുകളിലെയും ജില്ലാപഞ്ചായത്ത് ഡിവിഷനിലെയും സ്ഥാനാർഥികൾ പങ്കെടുത്തു.







