Karassery

കൂലിത്തർക്കം: കുഴൽക്കിണറിൽ ഗ്രീസ് കലക്കിയതായി പരാതി

കാരശ്ശേരി : കുഴൽക്കിണർ കുഴിച്ചതിന്റെ കൂലിത്തർക്കത്തിൽ, പ്രതികാരമായി കിണറിനുള്ളിൽ ഗ്രീസ് കലക്കി മലിനമാക്കിയതായി പരാതി. നെല്ലിക്കാപ്പറമ്പിൽ ചാലക്കൽ ബിയാസിന്റെ വീട്ടുമുറ്റത്ത് പുതുതായി നിർമിച്ച കുഴൽക്കിണറിലാണ് ഗ്രീസ് കലക്കിയതായി മുക്കം പോലീസിൽ പരാതിനൽകിയത് .

കുഴൽക്കിണർ നിർമിച്ച കരാർകമ്പനി ആവശ്യപ്പെട്ടപണം സംബന്ധിച്ച് ഉടമയുമായി തർക്കമുണ്ടായിരുന്നു.രണ്ടായിരത്തോളം രൂപ അധികംചോദിച്ചതാണ് തർക്കകാരണമായി ഉടമ പറയുന്നത്. തുടർന്ന്, വാശിതീർക്കാൻ കിണർ മലിനമാക്കിയതായാണ് പരാതി.
പരാതിയെത്തുടർന്ന് മുക്കം പോലീസ് കെ.എം. ബോർവെൽ കമ്പനിയുടെ കുഴൽക്കിണർ കുത്തുന്ന വാഹനവും തൊഴിലാളികളെയും പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ച് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button