വേറിട്ടവഴി തേടുന്ന പ്രചാരണംനടന്നുനേടാനും സ്ഥാനാർഥികൾ

കൊടിയത്തൂർ : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേറിട്ട വഴികളിലൂടെ ശ്രദ്ധ നേടാൻ ആണ് എല്ലാവരുടെയും ശ്രമം. ഒരു കൂട്ടം സ്ഥാനാർഥികൾ നടന്നു മുന്നേറാനാവുമോ എന്നാണ് കൊടിയത്തൂരിൽ പരീക്ഷിക്കുന്നത്.
ജോഗിങ് വേഷം ധരിച്ച് പുലർച്ചെ പ്രവർത്തകരോടൊപ്പം പ്രഭാത സവാരിക്കിറങ്ങിയാണ് വേറിട്ട വോട്ട് തേടൽ.വാക് വിത്ത് കാൻഡിഡേറ്റ്സ് എന്ന് പേരിട്ട സവാരിയിൽ ജില്ലാപഞ്ചായത്ത് കാരശ്ശേരി ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി മിസ്ഹബ് കീഴരിയൂർ, കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥികളായ മജീദ് പുതുക്കുടി, അനു അശോകൻ, ഷീജ ടീച്ചർ എന്നിവരാണ് വോട്ടർമാരുമായി സംവദിച്ച് പ്രഭാതസവാരി സംഘടിപ്പിച്ചത്.
യുഡിഎഫ് പ്രവർത്തകരും യാത്രയുടെ ഭാഗമായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, നജീബ് ചാലിക്കുളത്തിൽ, അജ്മൽ പന്നിക്കോട്, ഷരീഫ് എരഞ്ഞിമാവ്, ബാബു പരപ്പിൽ, നിയാസ് പൊലുകുന്നത്ത് എന്നിവർ നേതൃത്വം നൽകി.







