കാരശ്ശേരിയിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് റാലി

കാരശ്ശേരി : കാരശ്ശേരിയിൽ യുഡിഎഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു. ആനയാംകുന്നിൽനിന്ന് മുരിങ്ങംപുറായിയിലേക്ക് നടന്ന റാലിയിൽ ഒട്ടേറെ പ്രവർത്തകർ പങ്കാളികളായി. തുടർന്ന് നടന്ന പൊതുസമ്മേളനം പി.കെ. ബഷീർ എംഎൽ. ഉദ്ഘാടനംചെയ്തു.
ആരാധനാലയങ്ങൾപോലും കൊള്ളയടിക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്ത സംസ്ഥാനസർക്കാരിനെതിരേയുള്ള വിധിയെഴുത്താവണം തദ്ദേശതിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. കെ. കോയ അധ്യക്ഷനായി. കെപിസിസി അംഗം കെ.പി. ബാബു മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് സംസ്ഥാനസെക്രട്ടറി റോയ് തോമസ്, ഡിസിസി നിർവാഹകസമിതിയംഗം എം.ടി. അഷ്റഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി. പ്രേമദാസൻ, പി.ഡി. ജോസ്, അബ്ദു കൊയങ്ങോറൻ, യൂനുസ് പുത്തലത്ത്, പി.സി. ബഷീർ, എം.ടി. സൈദ് ഫസൽ, സത്യൻ മുണ്ടയിൽ, സാദിഖ് കുറ്റിപ്പറമ്പ്, നിഷാദ് വീച്ചി, സി.വി. ഗഫൂർ, ഗസീബ് ചാലൂളി, തനു ദേവ് കൂടാംപൊയിൽ തുടങ്ങിയവർ സംസാരിച്ചു.







