Koodaranji

സ്തുത്യർഹ സേവനത്തിന് ശേഷം ആരോഗ്യമേഖലയുടെ പടിയിറങ്ങി കൂടരഞ്ഞി ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൺ ജോർജ്

കൂടരഞ്ഞി: നീണ്ട കാലത്തെ സ്തുത്യർഹമായ പൊതുജന ആരോഗ്യ രംഗത്തെ സേവനം പൂർത്തിയാക്കി പടിയിറങ്ങുകയാണ് കൂടരഞ്ഞിയുടെ പ്രിയ ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൺ ജോർജ്. ദീർഘ കാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഹെൽത്ത് ഇൻസ്പെക്ടർക്ക് ജൽ ജീവൻ മിഷൻ നിയോജക മണ്ഡല തല ഉദ്ഘാടന വേളയിൽ മന്ത്രി റോഷി അഗസ്റ്റിൻ ആദരവ് നൽകിയിരുന്നു.

ആരോഗ്യ രംഗം ഏറെ പ്രതിസന്ധികൾ നേരിട്ട കോവിഡ് കാലത്തും അതിന് മുൻപും ശേഷവും പൊതുജനാരോഗ്യ മണ്ഡലത്തിലും ശുചീകരണ രംഗത്തും എല്ലാ ജീവനക്കാരെയും ചേർത്തുപിടിച്ച് ആരോഗ്യ മേഖലയെ കൂടുതൽ മികവുറ്റതാക്കി മാറ്റിയ ജോൺസൺ ജോർജിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ആശംസകൾ നേർന്നു.

Related Articles

Leave a Reply

Back to top button